പൂരമായി മാളോരേ.....

പൂരമായി മാളോരേ കോമള മാരിവില്‍ വാനില്‍ പരത്തുന്ന നേരമായി പോരുവിന്‍ ...
പൂരപെരുമകള്‍ എന്നും വിടരുന്ന തൃശ്ശിവപേരൂരില്‍ പോയിടാം കൂട്ടരേ ....
ശക്തനാം തമ്പുരാന്‍ ശക്തി ആര്‍ജ്ജിച്ചൊരു ശബ്ദഘോഷാധികള്‍ കെട്ടു നുകര്‍ന്നിടാം....
കാനന ചാരുത ഇന്നും തുളുമ്പുന്ന കരിവീരാധി ഭ്രിംഗത്തെ കണ്ടു രസിചിടാം...
സംഗീത സാന്ദ്രമാം പഞ്ചവാദ്യങ്ങളാല്‍ അമ്പാടി കണ്ണന് സ്വാഗതം എകിടാം....
താളപെരുമകള്‍ എന്നെന്നുമെകുന്ന ഇലഞ്ഞിത്തറയിലെക്കൊടിടാം കൂട്ടമായി ....
പിന്നെയോ തെക്കോട്ടിറങ്ങുന്ന വേഗത്തില്‍ തേക്കിൻകാടതില്‍ എത്തണം കൂട്ടരേ ...
കരിവീരര്‍ക്ക് മേലെയായ്‌ ചാഞ്ചാട്ടമാടുന്ന വര്‍ണ്ണകുടകളിന്‍ മാറ്റങ്ങള്‍ ഓരോന്നായി എണ്ണിടാം ...
തീര്‍ന്നില്ല കൂട്ടരേ മാനത്തു പൂക്കുന്ന വര്‍ണ്ണവാദ്യങ്ങളില്‍ സ്തംഭിച്ചു നിന്നിടാം....

Comments

  1. അതും കഴിഞ്ഞു ..ഇന്ന് .

    ReplyDelete
  2. നല്ല രസമുണ്ട് വായിക്കാൻ. നല്ല വാക്കുകളും. ആശംസകൾ.

    ReplyDelete
  3. നല്ല നാടന്‍ പാട്ടിന്‍ താളം

    ReplyDelete
  4. കൊള്ളാം.. തീപ്പന്തത്തിനിഷ്ടപ്പെട്ടു.

    ReplyDelete
  5. ഞാൻ പോയാരുന്നല്ലോ.. എല്ലാം കാണുവേം ചെയ്തല്ലോ :)

    ReplyDelete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

അന്നും ഇന്നും

ഇണക്കവും പിണക്കവും