ഒരു തപസ്യയുടെ അന്ത്യം
അമ്മയാകണം എങ്കിലോ .. ഇന്നു നീ കടക്കണം ഈ കടമ്പ പെണ്ണേ.... അമിഞ്ഞപാലിൻ മധുരമേകണമെങ്കിലും... ഇന്നു നീയാ വേദന അനുഭവികേണമേ .... പല പല വിഷമങ്ങൾ വന്നു ഭവിചൊരാ... ഗര്ഭ കാലത്തിൻ അന്ത്യമായി പുണ്യമേ .... ഇന്നു നിനക്കു കാണുമാറായിടും ... ഇത്രനാൾ നീ കാത്തിരുന്നൊരു മുത്തിനെ .... പല പല നാളുകൾ ചുമന്നു ക്ഷീണിചൊരു... ഭാരമിന്നുനീ ഇറക്കി പ്രസവിച്ചു കൊള്ളുക .... പിറക്കുന്ന നേരത്തു കേൾക്കുമാറയിടും... വീണപൊൽ നിൻ മുത്തിൻ നാദവും .... പിന്നെയും പിന്നെയും അവളുടെ പൂവുടൽ നിൻ നെഞ്ചോടു.. ചേർത്ത് കൊഞ്ചിചിടാം നിൻ കൈകളാൽ .... പിന്നെ നിൻ നിദ്രയും അവളുടെ കൈകളിൽ.... എന്നുമേ നിനക്ക് പുലരികൾ താൻ അമ്മയെ .... കണ്ണുകൾ തുറക്കുമ്പോൾ നിൻ മുഖം കാണണം .... കണ്ണുകൾ പൂട്ടുവാൻ നിൻ പാട്ടു കേൾക്കണം കാത്തിരിക്കുവാൻ ക്ഷമനിനകുണ്ടാകണം... "അമ്മേ" എന്നവൾ നിന്നെ വിളിക്കുന്ന കേൾക്കുവാൻ....