ഇടി പിടി

ഇടി പിടി കടിപിടി കൂടിയോരിഷ്ടം ...
തടയനി പടയണി യുദ്ധമൊരുക്കും ....
വടമത് നീട്ടിയോരെറു കൊടുക്കും ....
ചലപില കലപില മുട്ടിയുരസ്സും ......
ചില ചില നാക്കുകള്‍ കണ്ടു കൊടുക്കും ....
പലവുരി പഴിയത് കേട്ടുനടക്കും....
വിലയത് പലവിധ മെറ്റിനടക്കും ....
നിറമിഴി പുഴപോലോഴുകി ഒലിക്കും..
പല പല അടിപിടി കൂടിയോരിഷ്ടം ...
മനമിക വാതില് തട്ടിവിളിക്കും ....
കോര, കര, വരയത് നീട്ടി വരക്കും.....
കളമത് ചാടിയോരുമ്മകൊടുക്കും.....

Comments

  1. This comment has been removed by the author.

    ReplyDelete
  2. കൊള്ളാം മാഷേ .....ഒരു കുഞ്ഞുണ്ണി മാഷ്‌ ലൈന്‍ .... ഭാവുകങ്ങള്‍

    ReplyDelete
  3. Replies
    1. ഒരു പിടി നന്ദി ഇനിയും വരണേ!!

      Delete
  4. ചില ചില നാക്കുകള്‍ കണ്ടു കൊടുക്കും ....
    പലവുരി പഴിയത് കേട്ടുനടക്കും....
    വിലയത് പലവിധ മെറ്റിനടക്കും ....
    നിറമിഴി പുഴപോലോഴുകി ഒലിക്കും..

    വായിച്ച് കഴിഞ്ഞ് ചിന്തിച്ചിരിക്കും തോറും ഒരുപാട് അർത്ഥതലങ്ങളിലേക്ക് പോകുന്നു. ആശംസകൾ.

    ReplyDelete
    Replies
    1. അറിയും തോറും വളരും വളരും തോറും അറിയും !!!

      Delete
  5. ഹ ഹ.. കുട്ടിക്കവിതകള്‍ ഗമണ്ടനായി..
    അഭിനന്ദനങ്ങള്‍..

    ReplyDelete
  6. സമ്പവം, കിടു കിടു കിടു, എനിക്കിഷ്ടോം

    ReplyDelete
  7. നന്നായിട്ടുണ്ട്

    ReplyDelete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

ടീച്ചർ

മാടതത്ത