Posts

Showing posts from May, 2012

തീവില

Image
വില വില തീവില പൊന്ന്‍ വില കൂടി .... നില നില നിലവിളി ആയൊരു നാരി.... പല പല കലപില കൂട്ടിയ നേരം ... ചില ചില വേലകള്‍ കാട്ടി താതന്‍ ... ചറപറ ചറപറ ഓടിനടന്നു .... കട കട കടമത് വാങ്ങിയെടുത്തു .... കുനു കുന മിന്നും പൊന്നത് വാങ്ങി ... ചടപട ചടപട കേട്ട് നടത്തി ... കട കട കടമത് കട വടമായി ... പെട പെട പെടയത് കുന്നിന്നു കിട്ടി .... എരി പിരി എരിവത് കൂടിയ നേരം .... കെട്ടിയ വട്ടന്റെ മട്ടങ്ങു മാറ്റി .... തട്ടിയാ പെണ്ണിനെ പെട്ടിയില്‍ ആക്കി .....