തീവില

വില വില തീവില പൊന്ന്‍ വില കൂടി ....
നില നില നിലവിളി ആയൊരു നാരി....
പല പല കലപില കൂട്ടിയ നേരം ...
ചില ചില വേലകള്‍ കാട്ടി താതന്‍ ...


ചറപറ ചറപറ ഓടിനടന്നു ....
കട കട കടമത് വാങ്ങിയെടുത്തു ....
കുനു കുന മിന്നും പൊന്നത് വാങ്ങി ...
ചടപട ചടപട കേട്ട് നടത്തി ...

കട കട കടമത് കട വടമായി ...
പെട പെട പെടയത് കുന്നിന്നു കിട്ടി ....
എരി പിരി എരിവത് കൂടിയ നേരം ....
കെട്ടിയ വട്ടന്റെ മട്ടങ്ങു മാറ്റി ....
തട്ടിയാ പെണ്ണിനെ പെട്ടിയില്‍ ആക്കി .....

Comments

 1. എല്ലാത്തിന്റെയും തീവിലയില്‍ വെന്തുരുകുന്ന പാവം മനുഷര്‍ക്കായി .....നമ്മുടെ നാട്ടില്‍ പതിവായ കാര്യങ്ങള്‍ ഒരു കൊച്ചു കവിതയിലൂടെ ,,,, വായിക്കുവിന്‍ കൂടുകരെ .....

  ReplyDelete
 2. കട കട കടമത് കട വടമായി ...
  പെട പെട പെടയത് കുന്നിന്നു കിട്ടി ....
  എരി പിരി എരിവത് കൂടിയ നേരം ....
  കെട്ടിയ വട്ടന്റെ മട്ടങ്ങു മാറ്റി ....
  തട്ടിയാ പെണ്ണിനെ പെട്ടിയില്‍ ആക്കി .....

  കുറച്ച് കാലമായി ഞാനൊരു കുട്ടിക്കവിത വായിച്ചിട്ട്.! എന്റെ കണ്ണിൽ പെടാത്തതോ,പോസ്റ്റാത്തതോ ? എന്തായാലും സുന്ദരമായിരിക്കുന്നൂ ഈ വിലകയറ്റ കവിത. ആശംസകൾ.

  ReplyDelete
 3. ചടപടാ പാടാന്‍ പറ്റുന്ന കവിത...
  നന്നായിട്ടുണ്ട്.

  ReplyDelete
 4. പെട്ടിയില്‍ ആക്കി..പിന്നെ?
  പിന്നെ പോലീസ് വന്നു കസ്റഡിയില്‍ ആക്കില്ലേ? അതെവിടെ?

  ReplyDelete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

അന്നും ഇന്നും

വിശപ്പ്‌ ...