വില്ലചിയോ മോളില്‍ ജീവന്‍ വെടിഞ്ഞ ഓരോ കുരുന്നുകള്‍ക്കും വേണ്ടി ഈ കൊച്ചു കവിത സമര്‍പ്പിക്കുന്നു .....
കണ്ണിമവെട്ടുന്ന വെണ്ണക്കല്‍ മന്ദിരം കത്തിയമരുന്ന നേരം .... കുളിരുള്ള കാഴ്ചകള്‍ മാത്രതന്‍ നീളത്തില്‍ കുരുടമാം ധൂവങ്ങളായി .... കര്‍ണ്ണങ്ങള്‍ പൊട്ടുന്ന രോദനം എങ്ങുമേ കാറ്റിന്നു കൂട്ടായി നിന്നു .... പായുന്ന ശമനികള്‍ ആളുന്ന അഗ്നിയില്‍ വെണ്ണപോല്‍ ഉരുകി അമര്‍ന്നു .... ഒടുവിലാ കൈകളില്‍ പിടയുന്ന ജീവനും കൊണ്ടതാ ഓടിമറഞ്ഞു .... ഒഴുകുന്ന വായുവിന്‍ കനിവോന്നു കിട്ടുവാന്‍ കൂട്ടമായി മാനവര്‍ കേണു ... അലറുന്ന അഗ്നിതന്‍ പിളരുന്ന വായതില്‍ വിടരുന്ന പൂവുകള്‍ വാടി.... കായ്ക്കുന്ന പ്രായത്തില്‍ നുള്ളുന്ന അഗ്നിക്ക് ശാപങ്ങളെക്കി ഞാന്‍ നിന്നു ....