വില്ലചിയോ മോളില്‍ ജീവന്‍ വെടിഞ്ഞ ഓരോ കുരുന്നുകള്‍ക്കും വേണ്ടി ഈ കൊച്ചു കവിത സമര്‍പ്പിക്കുന്നു .....











കണ്ണിമവെട്ടുന്ന വെണ്ണക്കല്‍ മന്ദിരം കത്തിയമരുന്ന നേരം ....
കുളിരുള്ള കാഴ്ചകള്‍ മാത്രതന്‍ നീളത്തില്‍ കുരുടമാം ധൂവങ്ങളായി ....

കര്‍ണ്ണങ്ങള്‍ പൊട്ടുന്ന രോദനം എങ്ങുമേ കാറ്റിന്നു കൂട്ടായി നിന്നു ....
പായുന്ന ശമനികള്‍ ആളുന്ന അഗ്നിയില്‍ വെണ്ണപോല്‍ ഉരുകി അമര്‍ന്നു ....

ഒടുവിലാ കൈകളില്‍ പിടയുന്ന ജീവനും കൊണ്ടതാ ഓടിമറഞ്ഞു ....
ഒഴുകുന്ന വായുവിന്‍ കനിവോന്നു കിട്ടുവാന്‍ കൂട്ടമായി മാനവര്‍ കേണു ...‍

അലറുന്ന അഗ്നിതന്‍ പിളരുന്ന വായതില്‍ വിടരുന്ന പൂവുകള്‍ ‍ വാടി....
കായ്ക്കുന്ന പ്രായത്തില്‍ നുള്ളുന്ന അഗ്നിക്ക് ശാപങ്ങളെക്കി ഞാന്‍ നിന്നു ....

Comments

  1. അലറുന്ന അഗ്നിതന്‍ പിളരുന്ന വായതില്‍ വിടരുന്ന പൂവുകള്‍ ‍ വാടി....
    കായ്ക്കുന്ന പ്രായത്തില്‍ നുള്ളുന്ന അഗ്നിക്ക് ശാപങ്ങളെക്കി ഞാന്‍ നിന്നു ....

    മനസ്സിൽ ഒരുപാട് നന്മയുള്ളവരെ ഈ ലോകത്ത് കിടന്ന് ആ നന്മ നാശമായിപ്പോകാതിരിക്കാൻ ദൈവം നേരത്തെ അങ്ങോട്ടെത്തിച്ച് സുരക്ഷിതമാക്കി വയ്ക്കും.! കുഞ്ഞുങ്ങൾക്കതുണ്ടായിരുന്നു. ആശംസകൾ.

    ReplyDelete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

ടീച്ചർ

മാടതത്ത