Posts

Showing posts from September, 2013

ടീച്ചർ

Image
പണ്ട് പണ്ട് പണ്ട് ഉണ്ണിയായ നാളിൽ.. വണ്ടിയൊന്നു കയറ്റി കൊണ്ടുപോയ ടീച്ചർ .... ആദ്യമായി സ്കൂളിൽ ,ചെന്നിരുന്ന എന്റെ ... കണ്ണുനീരു മാറ്റി ലഡ്ഡു തന്ന ടീച്ചർ .... ആദ്യമായി അമ്മയന്നു വിട്ടു പോയ നേരം.... അമ്മയായി ചോറുതന്നു പാലുതന്നു ടീച്ചർ ... മടിയനായ എന്നെ വടിയെടുത്തു കാട്ടി... കിടുകിടാ എന്ന് വിറപ്പിച്ചു ടീച്ചർ .... വീട്ടിലുള്ള നേരം വെറുതെ ഇരിക്കുമെന്നെ ... റ്റുഷൻ എന്ന പേരിൽ ശല്യം ചെയ്ത ടീച്ചർ .... നിക്കറിട്ട എന്നെ പിക്ചർ വരക്കാഞ്ഞു... പച്ച മണ്ണിൽ അന്ന് മുട്ട്കുത്തിച്ച ടീച്ചർ .... കാലമങ്ങ്‌ പോയി കാലുകൾ വളർന്നു .... ഇന്നു ഇതാ ഞാനുമായി കൊമ്പ് വച്ച ടീച്ചർ....