ടീച്ചർ



പണ്ട് പണ്ട് പണ്ട് ഉണ്ണിയായ നാളിൽ..
വണ്ടിയൊന്നു കയറ്റി കൊണ്ടുപോയ ടീച്ചർ ....

ആദ്യമായി സ്കൂളിൽ ,ചെന്നിരുന്ന എന്റെ ...
കണ്ണുനീരു മാറ്റി ലഡ്ഡു തന്ന ടീച്ചർ ....

ആദ്യമായി അമ്മയന്നു വിട്ടു പോയ നേരം....
അമ്മയായി ചോറുതന്നു പാലുതന്നു ടീച്ചർ ...

മടിയനായ എന്നെ വടിയെടുത്തു കാട്ടി...
കിടുകിടാ എന്ന് വിറപ്പിച്ചു ടീച്ചർ ....

വീട്ടിലുള്ള നേരം വെറുതെ ഇരിക്കുമെന്നെ ...
റ്റുഷൻ എന്ന പേരിൽ ശല്യം ചെയ്ത ടീച്ചർ ....

നിക്കറിട്ട എന്നെ പിക്ചർ വരക്കാഞ്ഞു...
പച്ച മണ്ണിൽ അന്ന് മുട്ട്കുത്തിച്ച ടീച്ചർ ....

കാലമങ്ങ്‌ പോയി കാലുകൾ വളർന്നു ....
ഇന്നു ഇതാ ഞാനുമായി കൊമ്പ് വച്ച ടീച്ചർ....


Comments

  1. വീട്ടിലുള്ള നേരം വെറുതെ ഇരിക്കുമെന്നെ ...
    റ്റുഷൻ എന്ന പേരിൽ ശല്യം ചെയ്ത ടീച്ചർ ....

    അധ്യാപക ദിനത്തിലെ കവിത നന്നായിരിക്കുന്നു .. ആശംസകള്‍ നേരുന്നു ...

    ReplyDelete
  2. അഭിനന്ദനങ്ങൾ ..ഇച്ചിരി കവിത വായിക്കാൻ ഇച്ചിരി വൈകി ...
    വീണ്ടും വരാം ....സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

മാടതത്ത