വിരഹവും പ്രണയവും


പ്രണയത്തിന്‍ മധുരിമ പൂര്‍ണ്ണമായി അറിയുവാന്‍ ...
ആദ്യമായ് വിരഹത്തെ പുല്‍കുക മിത്രമേ ..
പിന്നെ നിന്‍ നെഞ്ച്തില്‍ പടരുന്ന നീറ്റലില്‍ ...
അറിയുന്ന നോവതോ പ്രണയത്തിന്‍ അലകടല്‍ ...

വിരഹമായ് പടരുന്ന പ്രണയത്തിന്‍ ഭാഷകള്....
പരിഭാഷ കൂടാതെ പകരുക മിത്രമേ ...
പരിവേദനങ്ങളും,പരിതാപഘോഷവും....
പലവുരി കേള്‍ക്കുവാന്‍ മടിവേണ്ട മിത്രമേ ....

നുരയുന്ന തിരയിലെ മുഗുളങ്ങള്‍ പോലെ നിന്‍
‍മനമെരിയുന്നത് വിരഹത്തിന്‍ മായയാല്‍...
വിരഹമാം മരുഭൂവില്‍ വിഹരിക്കും മിത്രമേ ....
വിരഹത്തിന്‍ രഥമേറി വരവായി മലര്‍മാരി...

Comments

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

അന്നും ഇന്നും

വിശപ്പ്‌ ...