പെരുമന

ഒരുമയും പെരുമയും ഉള്ളൊരു മനയല്ലോ....
പുഴമെലെ അമരുന്ന മനയായ പെരുമന...

പലപല മനമുള്ളോര്‍ ഒരുമിച്ചു വാഴുന്ന...
പെരുമന കാണുവാന്‍ പോരുമോ കൂട്ടരേ ?

നവ്യമാം കാഴ്ചകള്‍ കണ്ടു നടന്നിടാം..
പുഴയോര മഴവില്ല് കണ്ടു രസിച്ചിടാം...

വരിയായി തോരണം തൂക്കിടാം... ഒരുമിച്ചു
നന്മതന്‍ ഓണപൂകളം തീര്ത്തിടാം..

നന്മതന്‍ നാളുകള്‍ എന്നെന്നുമെകുന്ന
പെരുമന പെരുമയോടോഴുകട്ടെ വേഗത്തില്‍!!!

Comments

Popular posts from this blog

ടീച്ചർ

മാടതത്ത