മുത്തച്ഛന്‍

മാനത്തെ മാമ്പഴ കൊമ്പോളമേന്നെ ഉയര്‍ത്തിയ മാന്ത്രിക കൈയുള്ള മുത്തച്ഛന്‍.....
" ശങ്കുണ്ണി " എന്നു വിളിച്ചുകൊണ്ട്ത്തുന്ന സ്നേഹത്തിന്‍ പാലാഴി മുത്തച്ഛന്‍......

പാലാഴി തോല്കുന്ന തൂവെള്ള താടിയാല്‍ കുട്ടപ്പനായൊരു മുത്തച്ഛന്‍..............
പായുന്ന സൈക്കിളിന്‍ മുന്നിരുത്തി ഈ നാടൊന്നു കാട്ടിയ മുത്തച്ഛന്‍.........

വയറു നിറച്ചും പലവിധമാകിയ മധുരങ്ങള്‍ തന്നൊരു മുത്തച്ഛന്‍.................
എണ്ണിയാല്‍ തീരാത്ത സ്നേഹത്തിന്‍ മുത്തങ്ങള്‍ അവോളമെകിയ മുത്തച്ഛന്‍ ......

കേള്‍ക്കുവാന്‍ ഇമ്പമാം കഥകള്‍ ചോലീടുന്ന അറിവിന്‍ നിറകുടം മുത്തച്ഛന്‍.........
എന്നെന്നും ഓര്‍മയില്‍ ഉണ്ടായ മുത്തച്ഛന്‍....
ഇന്നു ഓര്‍മമാത്രമായി തീര്‍ന്നോരെന്‍ മുത്തച്ഛന്‍..

Comments

  1. എന്നെന്നും ഓര്‍മയില്‍ ഉണ്ടായ മുത്തച്ഛന്‍....
    ഇന്നു ഓര്‍മമാത്രമായി തീര്‍ന്നോരെന്‍ മുത്തച്ഛന്‍..

    അതേ

    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ...വീണ്ടും വരുമല്ലോ !!!

      Delete
  2. ഹെന്റമ്മോ ഇന്നിങ്ങനെ മുത്തച്ഛന്റെ ഓർമ്മകളിൽ ആക്കല്ലേ ഏട്ടോ. ഞാൻ മുത്തച്ഛന്റടുത്ത് നിന്ന് കഥകൾ കേട്ടും അമ്പലക്കുളത്തിൽ നീന്തൽ പഠിപ്പിച്ചും ബാല്യമാഘോഷിച്ച ഒരാളാണ്. എന്നെയിങ്ങനെ ഓർമ്മയിൽ ഊളിയിടീപ്പിക്കല്ലേ. ആശംസകൾ.

    ReplyDelete
    Replies
    1. ചിലപോഴൊക്കെ ഈ ഓര്‍മകളിലും നമുക്ക് ആനന്ദം കണ്ടെത്താനാകും അനിയാ !!!

      Delete
  3. മുത്തച്ഛന്‍ ഓര്‍മ്മകളിലേക്ക് വരുന്നു ആരുടേയും,, ആശംസകള്‍

    ReplyDelete
  4. നല്ല ഈണത്തില്‍ വായിച്ചു. നല്ല കുട്ടിക്കവിത, കുട്ടികളെ കേള്‍പ്പിക്കാനും പറ്റിയ കവിത.

    ReplyDelete
  5. മനോഹരം ...സ്മൃതിയിലെ കഥ പറയുന്ന മുതശനും ഇന്ന് വിസ്മൃതിയില്‍ തന്നെ..........
    ആശംസകള്‍ .........

    ReplyDelete
  6. നല്ല ഈണം ...ആശംസകള്‍

    ReplyDelete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

ടീച്ചർ

മാടതത്ത