Skip to main content

ലുട്ടന്റെ കട്ടിംഗ്

പണ്ടൊരു കൊച്ചന്‍ ലുട്ടപ്പന്‍, വട്ടത്തലയന്‍ ലുട്ടപ്പന്‍
കട്ടിംഗ് ഒന്ന് നടത്താനായി, ബാര്‍ബര്‍ ഷാപ്പില്‍ പോയല്ലോ

ഉണ്ടൊരു കട്ടര്‍ കുട്ടപ്പന്‍, കട്ടമീശന്‍ കുട്ടപ്പന്‍
വട്ട ചെയറില്‍ ഇരുത്തിലോ, ലുട്ടനിരുന്നു കറങ്ങിലോ




വട്ടതലയില്‍ കുട്ടപ്പന്‍, കുട്ടികുറയൊന്നു കൊട്ടിയപോ
കണ്ണടച്ചു ലുട്ടപ്പന്‍, വട്ടപേര് വിളിച്ചല്ലോ

കണ്ണുരുട്ടി കുട്ടപ്പന്‍, കട്ടിമീശപിരിച്ചപ്പോ
ലുട്ടനിരുന്നു കരഞ്ഞല്ലോ, വട്ട ചെയറോ നനഞ്ഞുലോ !!

Comments

  1. ഹാ ഹാ ഹാ... സൂപ്പർ, ഞാനിത്ര നാളും കാത്തിരിക്കുവായിരുന്നു. എവിടെ പോയി എന്നാലോചിച്ച്. അടിപൊളി ഈ തിരിച്ച് വരവിന്. ആശംസകൾ.

    കറങ്ങും ചെയറില്‍ ഇരുത്തിലോ, ലുട്ടനിരുന്നു കറങ്ങിലോ. ഓരോ അർത്ഥങ്ങൾക്ക് ശേഷവും കോമ ഉപയോഗിക്കൂ.

    ReplyDelete
    Replies
    1. നന്ദി ഇനിയും വരുമല്ലോ !!

      Delete
  2. Replies
    1. നന്ദി ഇനിയും വരുമല്ലോ !!

      Delete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

അന്നും ഇന്നും

ഒന്ന് ഇങ്ങു തിരിഞ്ഞു നോക്കുവിന്‍ മക്കളെ .... ഇത്രനാള്‍ നിങ്ങളെ പോറ്റി വളര്‍ത്തിയോരമ്മയെ.. അന്ന് ഞാന്‍ ചുരത്തിയ തേന്‍ ഉണ്ട മക്കളെ .. ഇന്നു എന്‍ ചുണ്ട് വറ്റിവരണ്ടിത് കണ്ടില്ലയോ ? അന്നെന്റെ മാറിലെ ജലകണങ്ങളെ കാംഷിച്ച കുഞ്ഞു പൈതങ്ങളെ ഇന്നു നിങ്ങള്ക്ക് വേണ്ടതെന്റെ മരണമോ, പറയുവിന്‍ അന്ന് ഞാന്‍ നല്‍കിയ കളികോപ്പുകള്‍ സ്മരിക്കുന്നുവോ? ഇന്നു നിങ്ങള്ക്ക് വേണ്ടത് സ്കോപ്പുകള്‍, സ്കോച്ചുകള്‍ .... അന്നുനിന്‍ മാനങ്ങള്‍ ,‍ ‍അമ്മതന്‍ ‍ കൈകുമ്പിളില്‍ ഇന്നു നിന്‍ മാനകെടുകള്‍, അമ്മയാല്‍ ... അന്നുനിന്‍ സാന്ത്വനം, അമ്മതന്‍ വാത്സല്യം ഇന്നു നീ എകുന്നുവോ നിന്‍ അമ്മക്ക് ആശ്രയം ?

പീഡനം

ഇടി പിടി

ഇടി പിടി കടിപിടി കൂടിയോരിഷ്ടം ... തടയനി പടയണി യുദ്ധമൊരുക്കും .... വടമത് നീട്ടിയോരെറു കൊടുക്കും .... ചലപില കലപില മുട്ടിയുരസ്സും ...... ചില ചില നാക്കുകള്‍ കണ്ടു കൊടുക്കും .... പലവുരി പഴിയത് കേട്ടുനടക്കും.... വിലയത് പലവിധ മെറ്റിനടക്കും .... നിറമിഴി പുഴപോലോഴുകി ഒലിക്കും.. പല പല അടിപിടി കൂടിയോരിഷ്ടം ... മനമിക വാതില് തട്ടിവിളിക്കും .... കോര, കര, വരയത് നീട്ടി വരക്കും..... കളമത് ചാടിയോരുമ്മകൊടുക്കും.....