ഇടി പിടി കടിപിടി കൂടിയോരിഷ്ടം ... തടയനി പടയണി യുദ്ധമൊരുക്കും .... വടമത് നീട്ടിയോരെറു കൊടുക്കും .... ചലപില കലപില മുട്ടിയുരസ്സും ...... ചില ചില നാക്കുകള്‍ കണ്ടു കൊടുക്കും .... പലവുരി പഴിയത് കേട്ടുനടക്കും.... വിലയത് പലവിധ മെറ്റിനടക്കും .... നിറമിഴി പുഴപോലോഴുകി ഒലിക്കും.. പല പല അടിപിടി കൂടിയോരിഷ്ടം ... മനമിക വാതില്‍ തട്ടിവിളിക്കും .... കോര, കര, വരയത് നീട്ടി വരക്കും..... കളമത് ചാടിയോരുമ്മകൊടുക്കും.....
ഒരു സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വ മുണ്ടെങ്കില്‍ അത് ആ സമൂഹത്തിന്റെ
ReplyDeleteസാസ്ക്കാരിക ഔന്നത്യത്തിന്റെ നേരടയാളമാണ്. വന്നു വന്ന് .നമ്മുടെ നാട്ടില്‍ സ്വന്തം വീട് പോലും
പെണ്കുട്ടികള്‍ക്ക് അഭയമാകുന്നില്ല .പിന്നെ എവിടെയാണ് രക്ഷ ? ആരാണ് പെണ്ണിന് കാവലാകുന്നത് ?
ഒരോ പീഡന വാര്‍ത്തയും പുരുഷന്മാരെക്കുരിച്ചു( ആ പുരുഷന്‍ തീര്ത്തും അപരിചിതനായ
തെരുവ് തെമ്മ്മാടിയോ, അല്ലെങ്കില്‍ സ്വന്തം മാനത്തിന് കാവലാകേണ്ട പവിത്ര ബന്ധങ്ങളോ തന്നെയാകാം എന്നത്.. )
കൂടുതല്‍ ഭയവും വിശ്വാസരാഹിത്യവും സൃഷ്ടിക്കുന്നു .
ഈ വിഷയമായി ബന്ധപ്പെട്ടു ഒരു പാട് രചനകള്‍ വായിച്ചു ഈയിടെയായി .
കവിത ചെറുതെങ്കിലും പ്രശ്നം വളരെ പ്രാധാന്യമുള്ളതു തന്നെ ..
ആശസകളോടെ
ReplyDeleteപ്രിയപ്പെട്ട രാജ്,
പേടിപ്പിക്കുന്ന സത്യങ്ങൾ ഉറക്കം കെടുത്തുന്ന ജീവിതങ്ങൾ !
നേരിന്റെ നേർക്കാഴ്ച കുഞ്ഞു കവിതയിലൂടെ ഭംഗിയായി അവതരിപ്പിച്ചു.
സമകാലീന സംഭവങ്ങളോട് പ്രതികരിച്ചതിൽ ഹാര്ദമായ അഭിനന്ദനങ്ങൾ !
എന്തേ ,കൂടുതൽ എഴുതാത്തത് ?
ശുഭസായാഹ്നം !
സസ്നേഹം,
അനു