Skip to main content

ടീച്ചർ



പണ്ട് പണ്ട് പണ്ട് ഉണ്ണിയായ നാളിൽ..
വണ്ടിയൊന്നു കയറ്റി കൊണ്ടുപോയ ടീച്ചർ ....

ആദ്യമായി സ്കൂളിൽ ,ചെന്നിരുന്ന എന്റെ ...
കണ്ണുനീരു മാറ്റി ലഡ്ഡു തന്ന ടീച്ചർ ....

ആദ്യമായി അമ്മയന്നു വിട്ടു പോയ നേരം....
അമ്മയായി ചോറുതന്നു പാലുതന്നു ടീച്ചർ ...

മടിയനായ എന്നെ വടിയെടുത്തു കാട്ടി...
കിടുകിടാ എന്ന് വിറപ്പിച്ചു ടീച്ചർ ....

വീട്ടിലുള്ള നേരം വെറുതെ ഇരിക്കുമെന്നെ ...
റ്റുഷൻ എന്ന പേരിൽ ശല്യം ചെയ്ത ടീച്ചർ ....

നിക്കറിട്ട എന്നെ പിക്ചർ വരക്കാഞ്ഞു...
പച്ച മണ്ണിൽ അന്ന് മുട്ട്കുത്തിച്ച ടീച്ചർ ....

കാലമങ്ങ്‌ പോയി കാലുകൾ വളർന്നു ....
ഇന്നു ഇതാ ഞാനുമായി കൊമ്പ് വച്ച ടീച്ചർ....


Comments

  1. വീട്ടിലുള്ള നേരം വെറുതെ ഇരിക്കുമെന്നെ ...
    റ്റുഷൻ എന്ന പേരിൽ ശല്യം ചെയ്ത ടീച്ചർ ....

    അധ്യാപക ദിനത്തിലെ കവിത നന്നായിരിക്കുന്നു .. ആശംസകള്‍ നേരുന്നു ...

    ReplyDelete
  2. അഭിനന്ദനങ്ങൾ ..ഇച്ചിരി കവിത വായിക്കാൻ ഇച്ചിരി വൈകി ...
    വീണ്ടും വരാം ....സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

അന്നും ഇന്നും

ഒന്ന് ഇങ്ങു തിരിഞ്ഞു നോക്കുവിന്‍ മക്കളെ .... ഇത്രനാള്‍ നിങ്ങളെ പോറ്റി വളര്‍ത്തിയോരമ്മയെ.. അന്ന് ഞാന്‍ ചുരത്തിയ തേന്‍ ഉണ്ട മക്കളെ .. ഇന്നു എന്‍ ചുണ്ട് വറ്റിവരണ്ടിത് കണ്ടില്ലയോ ? അന്നെന്റെ മാറിലെ ജലകണങ്ങളെ കാംഷിച്ച കുഞ്ഞു പൈതങ്ങളെ ഇന്നു നിങ്ങള്ക്ക് വേണ്ടതെന്റെ മരണമോ, പറയുവിന്‍ അന്ന് ഞാന്‍ നല്‍കിയ കളികോപ്പുകള്‍ സ്മരിക്കുന്നുവോ? ഇന്നു നിങ്ങള്ക്ക് വേണ്ടത് സ്കോപ്പുകള്‍, സ്കോച്ചുകള്‍ .... അന്നുനിന്‍ മാനങ്ങള്‍ ,‍ ‍അമ്മതന്‍ ‍ കൈകുമ്പിളില്‍ ഇന്നു നിന്‍ മാനകെടുകള്‍, അമ്മയാല്‍ ... അന്നുനിന്‍ സാന്ത്വനം, അമ്മതന്‍ വാത്സല്യം ഇന്നു നീ എകുന്നുവോ നിന്‍ അമ്മക്ക് ആശ്രയം ?

ഇടി പിടി

ഇടി പിടി കടിപിടി കൂടിയോരിഷ്ടം ... തടയനി പടയണി യുദ്ധമൊരുക്കും .... വടമത് നീട്ടിയോരെറു കൊടുക്കും .... ചലപില കലപില മുട്ടിയുരസ്സും ...... ചില ചില നാക്കുകള്‍ കണ്ടു കൊടുക്കും .... പലവുരി പഴിയത് കേട്ടുനടക്കും.... വിലയത് പലവിധ മെറ്റിനടക്കും .... നിറമിഴി പുഴപോലോഴുകി ഒലിക്കും.. പല പല അടിപിടി കൂടിയോരിഷ്ടം ... മനമിക വാതില് തട്ടിവിളിക്കും .... കോര, കര, വരയത് നീട്ടി വരക്കും..... കളമത് ചാടിയോരുമ്മകൊടുക്കും.....

മുത്തച്ഛന്‍

മാനത്തെ മാമ്പഴ കൊമ്പോളമേന്നെ ഉയര്‍ത്തിയ മാന്ത്രിക കൈയുള്ള മുത്തച്ഛന്‍..... " ശങ്കുണ്ണി " എന്നു വിളിച്ചുകൊണ്ട്ത്തുന്ന സ്നേഹത്തിന്‍ പാലാഴി മുത്തച്ഛന്‍...... പാലാഴി തോല്കുന്ന തൂവെള്ള താടിയാല്‍ കുട്ടപ്പനായൊരു മുത്തച്ഛന്‍.............. പായുന്ന സൈക്കിളിന്‍ മുന്നിരുത്തി ഈ നാടൊന്നു കാട്ടിയ മുത്തച്ഛന്‍......... വയറു നിറച്ചും പലവിധമാകിയ മധുരങ്ങള്‍ തന്നൊരു മുത്തച്ഛന്‍................. എണ്ണിയാല്‍ തീരാത്ത സ്നേഹത്തിന്‍ മുത്തങ്ങള്‍ അവോളമെകിയ മുത്തച്ഛന്‍ ...... കേള്‍ക്കുവാന്‍ ഇമ്പമാം കഥകള്‍ ചോലീടുന്ന അറിവിന്‍ നിറകുടം മുത്തച്ഛന്‍......... എന്നെന്നും ഓര്‍മയില്‍ ഉണ്ടായ മുത്തച്ഛന്‍.... ഇന്നു ഓര്‍മമാത്രമായി തീര്‍ന്നോരെന്‍ മുത്തച്ഛന്‍..