Skip to main content

പടക്കം പൊട്ടുകയാണോ അച്ഛാ?


പടക്കം പൊട്ടുകയാണോ അച്ഛാ?
നടുക്കം വിട്ടുമാറുന്നില്ല!

ഇടക്ക് നിലവിളി കേൾക്കുന്നുണ്ട്,
വടക്ക് ഒന്ന് വീണു, പൊന്നേ.

തിടുക്കം, ജനലുകൾ അടയ്ക്കാം കുട്ടാ,
കിടുക്കം കുറച്ച് മാറിക്കിട്ടും.

നടക്കൂ കുട്ടാ, മൂലൽ പോകാം,
പടിക്കൽ ഒന്ന് വീണിട്ടുണ്ട്.

പിടുത്തം വിട്ട പൊട്ടാണല്ലോ,
കിടക്കൂ കുട്ടാ അച്ഛന്റെടുത്ത്.

കടിക്ക് ഒന്നും ഇല്ലേ അച്ഛാ?




 

Comments

Popular posts from this blog

അന്നും ഇന്നും

ഒന്ന് ഇങ്ങു തിരിഞ്ഞു നോക്കുവിന്‍ മക്കളെ .... ഇത്രനാള്‍ നിങ്ങളെ പോറ്റി വളര്‍ത്തിയോരമ്മയെ.. അന്ന് ഞാന്‍ ചുരത്തിയ തേന്‍ ഉണ്ട മക്കളെ .. ഇന്നു എന്‍ ചുണ്ട് വറ്റിവരണ്ടിത് കണ്ടില്ലയോ ? അന്നെന്റെ മാറിലെ ജലകണങ്ങളെ കാംഷിച്ച കുഞ്ഞു പൈതങ്ങളെ ഇന്നു നിങ്ങള്ക്ക് വേണ്ടതെന്റെ മരണമോ, പറയുവിന്‍ അന്ന് ഞാന്‍ നല്‍കിയ കളികോപ്പുകള്‍ സ്മരിക്കുന്നുവോ? ഇന്നു നിങ്ങള്ക്ക് വേണ്ടത് സ്കോപ്പുകള്‍, സ്കോച്ചുകള്‍ .... അന്നുനിന്‍ മാനങ്ങള്‍ ,‍ ‍അമ്മതന്‍ ‍ കൈകുമ്പിളില്‍ ഇന്നു നിന്‍ മാനകെടുകള്‍, അമ്മയാല്‍ ... അന്നുനിന്‍ സാന്ത്വനം, അമ്മതന്‍ വാത്സല്യം ഇന്നു നീ എകുന്നുവോ നിന്‍ അമ്മക്ക് ആശ്രയം ?

പീഡനം

ഇടി പിടി

ഇടി പിടി കടിപിടി കൂടിയോരിഷ്ടം ... തടയനി പടയണി യുദ്ധമൊരുക്കും .... വടമത് നീട്ടിയോരെറു കൊടുക്കും .... ചലപില കലപില മുട്ടിയുരസ്സും ...... ചില ചില നാക്കുകള്‍ കണ്ടു കൊടുക്കും .... പലവുരി പഴിയത് കേട്ടുനടക്കും.... വിലയത് പലവിധ മെറ്റിനടക്കും .... നിറമിഴി പുഴപോലോഴുകി ഒലിക്കും.. പല പല അടിപിടി കൂടിയോരിഷ്ടം ... മനമിക വാതില് തട്ടിവിളിക്കും .... കോര, കര, വരയത് നീട്ടി വരക്കും..... കളമത് ചാടിയോരുമ്മകൊടുക്കും.....