Skip to main content

പ്രവാസത്തിന്റെ പടികിടന്നു എത്തിയ പുത്രന് അച്ഛന്‍ ഖുബ്ബൂസിനെ പരിച്ചയപെടുത്തിയപ്പോള്‍!!!

ഒരു റിയാല്‍ മാത്രം മിന്നൊരു റിയാല്‍ മാത്രംമീ ...
പത്തിന്റെ പാക്കറ്റിനല്ലോ...

ഒരു പത്തു പാക്കറ്റ് ഉണ്ടെകിലോടുമി ....
മാസത്തെ ഫുഡിന്റെ ചിലവേറെ മോനെ.

ഒരു വെള്ള നിറമുള്ള മൈതയാണെങ്കിലും ..
പുലിയാണീവനെന്നു അറിയുക നീ .

ഒരുമിച്ചു വാങ്ങിച്ചു കൂട്ടേണ്ട മകനെ നീ .
വില തെല്ലു കൂടുമെന്നൊരു ശങ്കവേണ്ട

ഒരുകാലം ഉണ്ടാക്കി വെച്ചതാണെങ്കിലും
എന്നുമൊരുപോലെ നമ്മുക്ക് പ്രിയമുള്ളവന്‍

Comments

  1. എവിടെയാ ഒരു റിയാലിന് 10 കിട്ടുന്ന കുബ്ബൂസ് !

    ReplyDelete
  2. ഇവിടെ കുബേരനും വിഭവം കുബൂസ്
    എന്നിരിക്കേ നമുക്കു മാത്രമെന്തേ....!

    ReplyDelete
  3. ഹ ഹ ഹാ... കുബ്ബൂസ് വിശേഷം അടിപൊളി. വട്ടപ്പോയിലിക്ക ഇനി ഖത്തറീന്ന് കുബ്ബൂസ് ഇമ്പോർട്ട് ചെയ്യുമൊ ആവോ ?

    ReplyDelete
  4. വില തെല്ലു കൂടുമെന്നൊരു ശങ്കവേണ്ട ... അസ്സലായി..

    ReplyDelete
  5. ഗോതമ്പിന്‍റെകുബൂസില്ലേ ഹേ?

    ReplyDelete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

പീഡനം

അന്നും ഇന്നും

ഒന്ന് ഇങ്ങു തിരിഞ്ഞു നോക്കുവിന്‍ മക്കളെ .... ഇത്രനാള്‍ നിങ്ങളെ പോറ്റി വളര്‍ത്തിയോരമ്മയെ.. അന്ന് ഞാന്‍ ചുരത്തിയ തേന്‍ ഉണ്ട മക്കളെ .. ഇന്നു എന്‍ ചുണ്ട് വറ്റിവരണ്ടിത് കണ്ടില്ലയോ ? അന്നെന്റെ മാറിലെ ജലകണങ്ങളെ കാംഷിച്ച കുഞ്ഞു പൈതങ്ങളെ ഇന്നു നിങ്ങള്ക്ക് വേണ്ടതെന്റെ മരണമോ, പറയുവിന്‍ അന്ന് ഞാന്‍ നല്‍കിയ കളികോപ്പുകള്‍ സ്മരിക്കുന്നുവോ? ഇന്നു നിങ്ങള്ക്ക് വേണ്ടത് സ്കോപ്പുകള്‍, സ്കോച്ചുകള്‍ .... അന്നുനിന്‍ മാനങ്ങള്‍ ,‍ ‍അമ്മതന്‍ ‍ കൈകുമ്പിളില്‍ ഇന്നു നിന്‍ മാനകെടുകള്‍, അമ്മയാല്‍ ... അന്നുനിന്‍ സാന്ത്വനം, അമ്മതന്‍ വാത്സല്യം ഇന്നു നീ എകുന്നുവോ നിന്‍ അമ്മക്ക് ആശ്രയം ?

ഒരു തപസ്യയുടെ അന്ത്യം

അമ്മയാകണം എങ്കിലോ .. ഇന്നു നീ കടക്കണം ഈ കടമ്പ പെണ്ണേ.... അമിഞ്ഞപാലിൻ മധുരമേകണമെങ്കിലും... ഇന്നു നീയാ വേദന അനുഭവികേണമേ .... പല പല വിഷമങ്ങൾ വന്നു ഭവിചൊരാ... ഗര്ഭ കാലത്തിൻ അന്ത്യമായി പുണ്യമേ .... ഇന്നു നിനക്കു കാണുമാറായിടും ... ഇത്രനാൾ നീ കാത്തിരുന്നൊരു മുത്തിനെ .... പല പല നാളുകൾ ചുമന്നു ക്ഷീണിചൊരു... ഭാരമിന്നുനീ ഇറക്കി പ്രസവിച്ചു കൊള്ളുക .... പിറക്കുന്ന നേരത്തു കേൾക്കുമാറയിടും... വീണപൊൽ നിൻ മുത്തിൻ നാദവും .... പിന്നെയും പിന്നെയും അവളുടെ പൂവുടൽ നിൻ നെഞ്ചോടു.. ചേർത്ത് കൊഞ്ചിചിടാം നിൻ കൈകളാൽ .... പിന്നെ നിൻ നിദ്രയും അവളുടെ കൈകളിൽ.... എന്നുമേ നിനക്ക് പുലരികൾ താൻ അമ്മയെ .... കണ്ണുകൾ തുറക്കുമ്പോൾ നിൻ മുഖം കാണണം .... കണ്ണുകൾ പൂട്ടുവാൻ നിൻ പാട്ടു കേൾക്കണം കാത്തിരിക്കുവാൻ ക്ഷമനിനകുണ്ടാകണം... "അമ്മേ" എന്നവൾ നിന്നെ വിളിക്കുന്ന കേൾക്കുവാൻ....