ചിരിച്ചു കൊണ്ടേ ഇരിക്കുന്നവര്‍

Thursday, January 19, 2012

കൊഴിച്ചന്റെ കൊട്ടേഷന്‍ ‍....

എന്തിനും എതിനും കൊട്ടേഷന്‍ കൊടുക്കുന്ന ഈ കാലത്ത് കൊഴിച്ചനും കൊടുത്തു ഒരു കൊട്ടേഷന്‍‍....


കൊക്കോ കൊക്കോ കോഴിച്ചന്‍....
കൊത്തി തിന്നും കോഴിച്ചന്‍ ...
കൊക്കൊരയിടുന്നൊരു കോഴിച്ചന്‍....
കൈലി ഉടുത്തൊരു കോഴിച്ചന്‍ ...കറുമുറെ കാച്ചില് കാചാനായ്...
കോച്ചില്‍ കൊക്കി നടനപ്പം ...
കറുകറുത്തൊരു കല്ലോങ്ങി .....
കറിയചേട്ടന്‍ എറിഞ്ഞലോ ....


കീറു കിട്ടിയ കോഴിച്ചന്‍ ...
കീരികാടനെ കണ്ടുലോ...
കാശു പൊടിച്ചു കോഴിച്ചന്‍....
കിട്ടി കൊട്ടയില്‍ കൊട്ടേഷന്‍ ‍....

7 comments:

 1. അടിപൊളി ട്ടൊ. നല്ല സുന്ദരൻ കുട്ടിക്കവിത. ഞാൻ അടുത്തതിനായി കാത്തിരിക്കുവായിരുന്നു, മുൻപത്തേത് വായിച്ചത് മുതൽ. അഭിനന്ദനങ്ങൾ, ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി വീണ്ടും വരുമല്ലോ !!

   Delete
 2. ഇത് തകര്‍ത്തൂട്ടോ...
  ചുമ്മാ നാലു വരി ചേര്‍ക്കുന്നൂട്ടോ..

  കറിയച്ചേട്ടന്‍ കാലത്ത്
  കാലിച്ചായ കുടിക്കുമ്പോള്‍
  കീരിക്കാടന്‍ പിന്നീന്ന്
  കാലുമടക്കിയടിച്ചല്ലോ...

  ReplyDelete
  Replies
  1. നന്ദി ഇനിയും വരുമല്ലോ !!

   Delete
 3. കളിയല്ല കുട്ടി കവിതകള്‍....കാരണം അവ ഒരേ സമയം കുട്ടികളെ രസിപ്പിയ്ക്കുകയും മുതിര്‍ന്നവരെ ബോറടിപ്പിയ്ക്കാതെ ഇരിയ്ക്കുകയും വേണം.രണ്ടു ഉദ്ദ്യമങ്ങളിലും വിജയിച്ചിരിയ്ക്കുന്നു.അഭിനന്ദനങ്ങള്‍.

  ReplyDelete

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍