Posts

Showing posts from February, 2012

നമ്മുടെ സ്വന്തം ഹിമ്മുട്ടന്‍

Image
ഉണ്ടൊരു കൊച്ചന്‍ ഹിമ്മുട്ടന്‍ ചക്ക കുംഭന്‍ ഹിമ്മുട്ടന്‍ ഓടിച്ചാടി നടന്നിടും ചറ പറ ഹിന്ദി പറഞ്ഞീടും ചായ തരുന്നൊരു ഹിമ്മുട്ടന്‍ ഉരുണ്ടു നടക്കും ഹിമ്മുട്ടന്‍ ചറ പറ ചായ അടിചീടും ഓടി നടന്നു കൊടുത്തീടും നമ്മുടെ സ്വന്തം ഹിമ്മുട്ടന്‍ ചാരി ഉറങ്ങും ഹിമ്മുട്ടന്‍ ചറ പറ കപ്പുകള്‍ കഴുകീടും അടുക്കിയോതുക്കി നിരത്തീടും

ഇണക്കവും പിണക്കവും

Image
എന്‍ ഇണ കിളിയുടെ, ചുംബന മധുരങ്ങള്‍ ഇന്നുമെന്‍ അധരങ്ങള്ക്ഴകലയോ ...? അന്നു നീ വന്നതും, ഇമ്പമായി തന്നതും ഇന്നുമെന്‍ കൂടിനു നിറമേകുന്നു പലപല നിറമുള്ള തൂവലുകള്‍ കണ്ടു മനസിലോ ചഞ്ചല ചിഞ്ചിതങ്ങള്‍... അന്നു നാം ഒന്നിച്ചു പാടിയ പാട്ടുകള്‍ ഇന്നുമോര്ക്കുന്നുവോ എന്‍ കിളി നീ ? നിറമിഴി കണ്ടുവോ എന്‍ വിളി കേട്ടുവോ ? ഇന്നു നിന്‍ പിണകങ്ങള്‍ ഇണക്കമാക്കിലയോ...?

അന്നും ഇന്നും

Image
ഒന്ന് ഇങ്ങു തിരിഞ്ഞു നോക്കുവിന്‍ മക്കളെ .... ഇത്രനാള്‍ നിങ്ങളെ പോറ്റി വളര്‍ത്തിയോരമ്മയെ.. അന്ന് ഞാന്‍ ചുരത്തിയ തേന്‍ ഉണ്ട മക്കളെ .. ഇന്നു എന്‍ ചുണ്ട് വറ്റിവരണ്ടിത് കണ്ടില്ലയോ ? അന്നെന്റെ മാറിലെ ജലകണങ്ങളെ കാംഷിച്ച കുഞ്ഞു പൈതങ്ങളെ ഇന്നു നിങ്ങള്ക്ക് വേണ്ടതെന്റെ മരണമോ, പറയുവിന്‍ അന്ന് ഞാന്‍ നല്‍കിയ കളികോപ്പുകള്‍ സ്മരിക്കുന്നുവോ? ഇന്നു നിങ്ങള്ക്ക് വേണ്ടത് സ്കോപ്പുകള്‍, സ്കോച്ചുകള്‍ .... അന്നുനിന്‍ മാനങ്ങള്‍ ,‍ ‍അമ്മതന്‍ ‍ കൈകുമ്പിളില്‍ ഇന്നു നിന്‍ മാനകെടുകള്‍, അമ്മയാല്‍ ... അന്നുനിന്‍ സാന്ത്വനം, അമ്മതന്‍ വാത്സല്യം ഇന്നു നീ എകുന്നുവോ നിന്‍ അമ്മക്ക് ആശ്രയം ?

ലുട്ടന്റെ കട്ടിംഗ്

Image
പണ്ടൊരു കൊച്ചന്‍ ലുട്ടപ്പന്‍, വട്ടത്തലയന്‍ ലുട്ടപ്പന്‍ കട്ടിംഗ് ഒന്ന് നടത്താനായി, ബാര്‍ബര്‍ ഷാപ്പില്‍ പോയല്ലോ ഉണ്ടൊരു കട്ടര്‍ കുട്ടപ്പന്‍, കട്ടമീശന്‍ കുട്ടപ്പന്‍ വട്ട ചെയറില്‍ ഇരുത്തിലോ, ലുട്ടനിരുന്നു കറങ്ങിലോ വട്ടതലയില്‍ കുട്ടപ്പന്‍, കുട്ടികുറയൊന്നു കൊട്ടിയപോ കണ്ണടച്ചു ലുട്ടപ്പന്‍, വട്ടപേര് വിളിച്ചല്ലോ കണ്ണുരുട്ടി കുട്ടപ്പന്‍, കട്ടിമീശപിരിച്ചപ്പോ ലുട്ടനിരുന്നു കരഞ്ഞല്ലോ, വട്ട ചെയറോ നനഞ്ഞുലോ !!