Thursday, February 16, 2012

ഇണക്കവും പിണക്കവും


എന്‍ ഇണ കിളിയുടെ, ചുംബന മധുരങ്ങള്‍
ഇന്നുമെന്‍ അധരങ്ങള്ക്ഴകലയോ ...?

അന്നു നീ വന്നതും, ഇമ്പമായി തന്നതും
ഇന്നുമെന്‍ കൂടിനു നിറമേകുന്നു

പലപല നിറമുള്ള തൂവലുകള്‍ കണ്ടു
മനസിലോ ചഞ്ചല ചിഞ്ചിതങ്ങള്‍...

അന്നു നാം ഒന്നിച്ചു പാടിയ പാട്ടുകള്‍
ഇന്നുമോര്ക്കുന്നുവോ എന്‍ കിളി നീ ?

നിറമിഴി കണ്ടുവോ എന്‍ വിളി കേട്ടുവോ ?
ഇന്നു നിന്‍ പിണകങ്ങള്‍ ഇണക്കമാക്കിലയോ...?

4 comments:

  1. അന്നു നീ വന്നതും, ഇമ്പമായി തന്നതും
    ഇന്നുമെന്‍ കൂടിനു നിറമേകുന്നു nice
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി പുതിയത് വായിക്കുമല്ലോ

      Delete
  2. ഹൌ, വല്യ പ്രയാസമില്ലാതെ വായിക്കാൻ പറ്റുന്ന കബിത.. ഇതാണ് കബിത. :)

    ഭാവുകങ്ങൾ !

    ഞമ്മടെ ഷാജു ഒരു ഒന്നന്നര കവിയാണ് വിടാതെ പിടിച്ചോ? :)

    ReplyDelete
  3. അന്നു നീ വന്നതും, ഇമ്പമായി തന്നതും
    ഇന്നുമെന്‍ കൂടിനു നിറമേകുന്നു

    കുറേയായിനിവിടെ കണ്ടിട്ട്. നല്ല കവിത പക്ഷെ മറ്റുള്ളവയുടെ അത്രയ്ക്ക് ഗംഭീരമല്ല. എന്നാലും കുഴപ്പമില്ല. ആശംസകൾ.

    ReplyDelete

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

चाँद का जैसा था उसका चेहरा चंदिनि धा उसका नाम प्यार दिखाया मिटाई खिलाया चीन लिया उसको शैतानी मंग रहे हे माफ़ी बची दिल में होगया दर्द सच...