Skip to main content

നിറമേഴും ഓര്‍മ്മകള്‍ ....

ഹിരണ്യനാം മന്നറെ സോദരി ഭയങ്കരി ,
ഹോളിക തന്നുടെ മടിയിലിരുന്നൊരു ..
ഉണ്ണിതന്‍ ഭക്തിയും സത്യത്തിന്‍ ശക്തിയും ..
വൃന്ദാവനത്തിലെ രാധതന് പ്രേമവും ..
താണ്ടവമാടിയ ത്രികണ്ണിന്‍ ജ്വാലയാല്‍..
ഭസ്മമായ്തീര്നൊരു കാമനെ കാംഷിച്ച..
രതിയുടെ ധര്‍മ്മവും ദേവന്റെ ഭക്തവത്സല്യവും..
ഈവിധാമാകിയ നിറമേഴും ഓര്‍മ്മകള്‍ ...
പടരട്ടെ പല പല നിറങ്ങളായി ഭുവതില്‍ !!!

Comments

  1. രതിയുടെ ധര്‍മ്മവും ദേവന്റെ ഭക്തവത്സല്യവും..
    ഈവിധാമാകിയ നിറമേഴും ഓര്‍മ്മകള്‍ ...
    പടരട്ടെ പല പല നിറങ്ങളായി ഭുവതില്‍ !!!

    congrats

    ReplyDelete
    Replies
    1. aashamsakal..... blogil puthiya post.... URUMIYE THAZHANJAVAR ENTHU NEDI ..... vayikkane......

      Delete

Post a Comment

മിണ്ടിത്തുടങ്ങുവാന്‍ മടിവേണ്ട മഹിതരെ....
മണ്ടിനടകുന്ന വണ്ടിന്റെ മൂളലും...
പാറിപറക്കുന്ന ശലബത്തിന്‍ കൂട്ടവും...
വന്നു ചേര്‍നലുമീ പുഷ്പ ഭാഷ്പങ്ങളില്‍...
പകരുന്ന മാദകമധുവോന്നു നുണയുവാന്‍ ‍

Popular posts from this blog

അന്നും ഇന്നും

ഒന്ന് ഇങ്ങു തിരിഞ്ഞു നോക്കുവിന്‍ മക്കളെ .... ഇത്രനാള്‍ നിങ്ങളെ പോറ്റി വളര്‍ത്തിയോരമ്മയെ.. അന്ന് ഞാന്‍ ചുരത്തിയ തേന്‍ ഉണ്ട മക്കളെ .. ഇന്നു എന്‍ ചുണ്ട് വറ്റിവരണ്ടിത് കണ്ടില്ലയോ ? അന്നെന്റെ മാറിലെ ജലകണങ്ങളെ കാംഷിച്ച കുഞ്ഞു പൈതങ്ങളെ ഇന്നു നിങ്ങള്ക്ക് വേണ്ടതെന്റെ മരണമോ, പറയുവിന്‍ അന്ന് ഞാന്‍ നല്‍കിയ കളികോപ്പുകള്‍ സ്മരിക്കുന്നുവോ? ഇന്നു നിങ്ങള്ക്ക് വേണ്ടത് സ്കോപ്പുകള്‍, സ്കോച്ചുകള്‍ .... അന്നുനിന്‍ മാനങ്ങള്‍ ,‍ ‍അമ്മതന്‍ ‍ കൈകുമ്പിളില്‍ ഇന്നു നിന്‍ മാനകെടുകള്‍, അമ്മയാല്‍ ... അന്നുനിന്‍ സാന്ത്വനം, അമ്മതന്‍ വാത്സല്യം ഇന്നു നീ എകുന്നുവോ നിന്‍ അമ്മക്ക് ആശ്രയം ?

പീഡനം

ഒരു തപസ്യയുടെ അന്ത്യം

അമ്മയാകണം എങ്കിലോ .. ഇന്നു നീ കടക്കണം ഈ കടമ്പ പെണ്ണേ.... അമിഞ്ഞപാലിൻ മധുരമേകണമെങ്കിലും... ഇന്നു നീയാ വേദന അനുഭവികേണമേ .... പല പല വിഷമങ്ങൾ വന്നു ഭവിചൊരാ... ഗര്ഭ കാലത്തിൻ അന്ത്യമായി പുണ്യമേ .... ഇന്നു നിനക്കു കാണുമാറായിടും ... ഇത്രനാൾ നീ കാത്തിരുന്നൊരു മുത്തിനെ .... പല പല നാളുകൾ ചുമന്നു ക്ഷീണിചൊരു... ഭാരമിന്നുനീ ഇറക്കി പ്രസവിച്ചു കൊള്ളുക .... പിറക്കുന്ന നേരത്തു കേൾക്കുമാറയിടും... വീണപൊൽ നിൻ മുത്തിൻ നാദവും .... പിന്നെയും പിന്നെയും അവളുടെ പൂവുടൽ നിൻ നെഞ്ചോടു.. ചേർത്ത് കൊഞ്ചിചിടാം നിൻ കൈകളാൽ .... പിന്നെ നിൻ നിദ്രയും അവളുടെ കൈകളിൽ.... എന്നുമേ നിനക്ക് പുലരികൾ താൻ അമ്മയെ .... കണ്ണുകൾ തുറക്കുമ്പോൾ നിൻ മുഖം കാണണം .... കണ്ണുകൾ പൂട്ടുവാൻ നിൻ പാട്ടു കേൾക്കണം കാത്തിരിക്കുവാൻ ക്ഷമനിനകുണ്ടാകണം... "അമ്മേ" എന്നവൾ നിന്നെ വിളിക്കുന്ന കേൾക്കുവാൻ....