Monday, April 30, 2012

പൂരമായി മാളോരേ.....

പൂരമായി മാളോരേ കോമള മാരിവില്‍ വാനില്‍ പരത്തുന്ന നേരമായി പോരുവിന്‍ ...
പൂരപെരുമകള്‍ എന്നും വിടരുന്ന തൃശ്ശിവപേരൂരില്‍ പോയിടാം കൂട്ടരേ ....
ശക്തനാം തമ്പുരാന്‍ ശക്തി ആര്‍ജ്ജിച്ചൊരു ശബ്ദഘോഷാധികള്‍ കെട്ടു നുകര്‍ന്നിടാം....
കാനന ചാരുത ഇന്നും തുളുമ്പുന്ന കരിവീരാധി ഭ്രിംഗത്തെ കണ്ടു രസിചിടാം...
സംഗീത സാന്ദ്രമാം പഞ്ചവാദ്യങ്ങളാല്‍ അമ്പാടി കണ്ണന് സ്വാഗതം എകിടാം....
താളപെരുമകള്‍ എന്നെന്നുമെകുന്ന ഇലഞ്ഞിത്തറയിലെക്കൊടിടാം കൂട്ടമായി ....
പിന്നെയോ തെക്കോട്ടിറങ്ങുന്ന വേഗത്തില്‍ തേക്കിൻകാടതില്‍ എത്തണം കൂട്ടരേ ...
കരിവീരര്‍ക്ക് മേലെയായ്‌ ചാഞ്ചാട്ടമാടുന്ന വര്‍ണ്ണകുടകളിന്‍ മാറ്റങ്ങള്‍ ഓരോന്നായി എണ്ണിടാം ...
തീര്‍ന്നില്ല കൂട്ടരേ മാനത്തു പൂക്കുന്ന വര്‍ണ്ണവാദ്യങ്ങളില്‍ സ്തംഭിച്ചു നിന്നിടാം....

Monday, April 23, 2012

മുത്തച്ഛന്‍

മാനത്തെ മാമ്പഴ കൊമ്പോളമേന്നെ ഉയര്‍ത്തിയ മാന്ത്രിക കൈയുള്ള മുത്തച്ഛന്‍.....
" ശങ്കുണ്ണി " എന്നു വിളിച്ചുകൊണ്ട്ത്തുന്ന സ്നേഹത്തിന്‍ പാലാഴി മുത്തച്ഛന്‍......

പാലാഴി തോല്കുന്ന തൂവെള്ള താടിയാല്‍ കുട്ടപ്പനായൊരു മുത്തച്ഛന്‍..............
പായുന്ന സൈക്കിളിന്‍ മുന്നിരുത്തി ഈ നാടൊന്നു കാട്ടിയ മുത്തച്ഛന്‍.........

വയറു നിറച്ചും പലവിധമാകിയ മധുരങ്ങള്‍ തന്നൊരു മുത്തച്ഛന്‍.................
എണ്ണിയാല്‍ തീരാത്ത സ്നേഹത്തിന്‍ മുത്തങ്ങള്‍ അവോളമെകിയ മുത്തച്ഛന്‍ ......

കേള്‍ക്കുവാന്‍ ഇമ്പമാം കഥകള്‍ ചോലീടുന്ന അറിവിന്‍ നിറകുടം മുത്തച്ഛന്‍.........
എന്നെന്നും ഓര്‍മയില്‍ ഉണ്ടായ മുത്തച്ഛന്‍....
ഇന്നു ഓര്‍മമാത്രമായി തീര്‍ന്നോരെന്‍ മുത്തച്ഛന്‍..

Thursday, April 19, 2012

പെരുമന

ഒരുമയും പെരുമയും ഉള്ളൊരു മനയല്ലോ....
പുഴമെലെ അമരുന്ന മനയായ പെരുമന...

പലപല മനമുള്ളോര്‍ ഒരുമിച്ചു വാഴുന്ന...
പെരുമന കാണുവാന്‍ പോരുമോ കൂട്ടരേ ?

നവ്യമാം കാഴ്ചകള്‍ കണ്ടു നടന്നിടാം..
പുഴയോര മഴവില്ല് കണ്ടു രസിച്ചിടാം...

വരിയായി തോരണം തൂക്കിടാം... ഒരുമിച്ചു
നന്മതന്‍ ഓണപൂകളം തീര്ത്തിടാം..

നന്മതന്‍ നാളുകള്‍ എന്നെന്നുമെകുന്ന
പെരുമന പെരുമയോടോഴുകട്ടെ വേഗത്തില്‍!!!

Monday, April 16, 2012

വിരഹവും പ്രണയവും


പ്രണയത്തിന്‍ മധുരിമ പൂര്‍ണ്ണമായി അറിയുവാന്‍ ...
ആദ്യമായ് വിരഹത്തെ പുല്‍കുക മിത്രമേ ..
പിന്നെ നിന്‍ നെഞ്ച്തില്‍ പടരുന്ന നീറ്റലില്‍ ...
അറിയുന്ന നോവതോ പ്രണയത്തിന്‍ അലകടല്‍ ...

വിരഹമായ് പടരുന്ന പ്രണയത്തിന്‍ ഭാഷകള്....
പരിഭാഷ കൂടാതെ പകരുക മിത്രമേ ...
പരിവേദനങ്ങളും,പരിതാപഘോഷവും....
പലവുരി കേള്‍ക്കുവാന്‍ മടിവേണ്ട മിത്രമേ ....

നുരയുന്ന തിരയിലെ മുഗുളങ്ങള്‍ പോലെ നിന്‍
‍മനമെരിയുന്നത് വിരഹത്തിന്‍ മായയാല്‍...
വിരഹമാം മരുഭൂവില്‍ വിഹരിക്കും മിത്രമേ ....
വിരഹത്തിന്‍ രഥമേറി വരവായി മലര്‍മാരി...

Sunday, April 8, 2012

ഇടി പിടി

ഇടി പിടി കടിപിടി കൂടിയോരിഷ്ടം ...
തടയനി പടയണി യുദ്ധമൊരുക്കും ....
വടമത് നീട്ടിയോരെറു കൊടുക്കും ....
ചലപില കലപില മുട്ടിയുരസ്സും ......
ചില ചില നാക്കുകള്‍ കണ്ടു കൊടുക്കും ....
പലവുരി പഴിയത് കേട്ടുനടക്കും....
വിലയത് പലവിധ മെറ്റിനടക്കും ....
നിറമിഴി പുഴപോലോഴുകി ഒലിക്കും..
പല പല അടിപിടി കൂടിയോരിഷ്ടം ...
മനമിക വാതില് തട്ടിവിളിക്കും ....
കോര, കര, വരയത് നീട്ടി വരക്കും.....
കളമത് ചാടിയോരുമ്മകൊടുക്കും.....

Thursday, April 5, 2012

ദുബായ്....


എമിറേറ്റ്ന്‍ തലപാവിന്‍ ചേം തൂവല് ദുബായ് ......
എഴുപതില്‍ എമിറേറ്റ്ല്‍ കൈകോര്‍ത്ത ദുബായ് ......

വെയില്ലത്ത് കായ്ക്കുന്ന പനയായ ദുബായ് .........
വഴിയോരത്ത് വരിയായി പന നട്ട ദുബായ് ......

ക്രീക്കിനെ ബ്രേക്ക്‌ ആക്കി ഫ്രീകാക്കിയ ദുബായ് ......
കടലിലും മാന്ത്രിക പനനട്ട ദുബായ് ........

വടിവൊത്ത ലോകത്തിന്‍ പടമെകി ദുബായ് .........
പനപോലെ മാനത്തു ടവര്‍ വച്ച ദുബായ് ...

പനമെലെ പായുന്ന റെയില്‍ ഉള്ള ദുബായ് ...
മറുനാടന്‍ മലയാളിയുടെ അരിയായ ദുബായ് .........

चाँद का जैसा था उसका चेहरा चंदिनि धा उसका नाम प्यार दिखाया मिटाई खिलाया चीन लिया उसको शैतानी मंग रहे हे माफ़ी बची दिल में होगया दर्द सच...