കണി

ഗുരുവായൂര്‍ ഓമന കണ്ണനെ കാണുവാന്‍ ഗുരുനാഥന്‍ എന്നോട് ചൊല്ലി.....
പവനപുരെശ്വര സന്നിദി പൂകുമ്പോള്‍ തിരുനട ബന്ധനമായി ......
ഒരുപാട് കാത്തിരുന്നെങ്കിലും കാര്‍വര്‍ണ്ണന്‍ ഗോപികമാര്കിടയിലൂടോടി ഒളിച്ചു .....
തിരുവുടല്‍ ഒരുനോക്കു കാണുവാന്‍ കഴിയാതെ മമ ഹൃദയമൊരു മാത്ര തെങ്ങി......
മാത്രകള്‍,നാളുകള്‍,വര്ഷങ്ങള്‍ വേഗത്തില്‍ കുതിരപോല്‍ മുന്നോട്ടു പാഞ്ഞു .....
ഗുരുവായൂര്‍ നിന്നൊരു വധുവിനെ കാര്‍വര്‍ണ്ണന്‍ എന്‍ ഹൃദയത്തിലോട്ടിച്ചു വച്ചു ...
കള്ളന്റെ കളികളാല്‍ കണ്ണിന്നു കുളിര്മയാം കായാംബുവര്‍ണ്ണനെ കണ്ടു....
ഇന്നുമെന്‍ കണ്ണനെ കാണുവാന്‍ കണ്ണുകള്‍ കടലിനിക്കരെ കാത്തിരിക്കുന്നു .....
കണിയെകി കണ്ണിനു കുളിര്മഴയെകുമോ ? കായംബു വര്‍ണ്ണ മുകില്‍ വര്‍ണ്ണ ....

Comments

Popular posts from this blog

അന്നും ഇന്നും

വിശപ്പ്‌ ...